Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Tuesday, June 7, 2011

നെറ്റ് വർക്ക് മാർക്കറ്റിങ്ങിലൂടെ തട്ടിപ്പ്


 MAY 22, 2008


ട്രസ്റ്റിന്റേയും,നെറ്റ് വർക്ക് മാർക്കറ്റിങ്ങിന്റെയും
മറവിൽ കോടികളുടെ തട്ടിപ്പ്



നാഷ്ണൽ ഇൻഷുറൻസ് കമ്പനിയുടെ പ്രീമിയം മറ്റൊരു ട്രസ്റ്റിന്റെ പേരിൽ ഉയർന്ന തുകക്ക് വിതരണം ചെയ്ത് വൻ തട്ടിപ്പ്.ഇത് സാംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.സംസ്ഥാനമൊട്ടാകെ കോടിക്കണക്കിന് 
രൂപ ഇങ്ങനെ കമ്പനി പിരിച്ചെടുത്തെന്ന് തട്ടിപ്പിനിരയായവർ പറയുന്നു.


ട്രസ്റ്റിന്റെ ചുമതല വഹിക്കുന്ന മാർക്കറ്റിങ്ങ് കമ്പനിയിലെ ഒരു ഡയറക്ടർ
ഇൻഷുറൻസ് കമ്പനിയുടെ ഉയർന്ന ഉദ്യോഗസ്ഥന്റെ ഭാര്യയാണെന്ന് തട്ടിപ്പിരിരയായവർ പറഞ്ഞു.
സേവനനികുതിയടക്കം 125 രൂപ വരുന്ന ‘ആപത് മിത്ര’ എന്ന പ്രീമിയമാണ് മറ്റാനുകൂല്യങ്ങൾ നൽകുന്നുവെന്ന് പ്രചരിപ്പിച്ച് 1560 രൂപക്ക് വിതരണം ചെയ്യുന്നത്.പ്രീമിയത്തിന് കിട്ടുന്ന താ‍ൽക്കലിക രശീതിയിൽ കാരുണ്യ വെൽഫെയർ ട്രസ്റ്റ്,നെടുമ്പാൾ,തൊട്ടിപ്പാൾ എന്നാണ് അച്ചടിച്ചിരിക്കുന്നത്.ഈ വിലാസത്തിൽ ഒരു സ്ഥാപനം പ്രവർത്തിക്കുന്നില്ലെന്ന് തട്ടിപ്പിനിരയായവരുടെ അന്വേഷണത്തിൽ
തെളിഞ്ഞു.


ട്രസ്റ്റിന്റെ ലഘുലേഖയിൽ ‘സി-വൺ’ ക്ലാസ്സ് അംഗത്വത്തിന് 1560 രൂപയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഇതുപ്രകാരമുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്ക് കിട്ടിയിട്ടില്ല.125 രൂപ പ്രീമിയം ഇൻഷുറൻസ് കമ്പനിയിൽ നേരിട്ട് അടച്ചാൽ കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളൂ.


ട്രസ്റ്റിന്റെ ചുമതലക്കാരായി പ്രവർത്തിക്കുന്നത് തൃശ്ശൂർ കൊക്കാലയിലെ
പി.എസ്.എസ് മാർക്കറ്റിങ്ങ് ഇന്ത്യാ ലിമിറ്റഡിന്റെ ആൾക്കാരാണ്.
ഇതിന്റെ ഡയറക്ടർ ബോർഡിലാണ് ഇൻഷുറൻസ് കമ്പനിയിലെ
ഉദ്യോഗസ്ഥന്റെ ഭാര്യയുള്ളത്.


തൊഴിൽ രഹിതരായവരെ കണ്ടെത്തി അവരെ പ്രവർത്തകരാക്കിയാണ് പണപ്പിരിവ്.ഇപ്രകാരം ചേരുന്നവരോട് ബന്ധുക്കളേയോ കൂട്ടുകാരേയോ ചേർത്താൽ വരുമാനം നൽകാമെന്ന് വാക്ക് നൽകി ഒരു ചങ്ങല/ചെയിൻ 
ബിസിനസ്സ് രൂപപ്പെടുത്തുന്നു.ട്രസ്റ്റിന്റെ ചുമതല വഹിക്കുന്ന സ്വകാര്യ കമ്പനിക്ക് തൃശ്ശൂരിൽ അഡ്മിനിസ്ട്രേറ്റ് ഓഫീസും ചങ്ങനാശ്ശേരി,എടപ്പാൾ,ഒറ്റപ്പാലം എന്നിവിടങ്ങളിൽ ശാഖയും ഉണ്ട്.
കമ്പനി ഈ ബിസിനസ്സിലൂടെ കോടികൾ തട്ടിച്ചതായി പരാതിക്കാർ പറഞ്ഞു.


ഇതുസംബന്ധിച്ച് അന്വേഷണം നടത്താൻ ജില്ലാ പോലീസ് സൂപ്രണ്ട് 
സ്പെഷൽ ബ്രാഞ്ച് പോലീസിനെ ചുമതലപ്പെടുത്തി.


No comments:

Post a Comment

താങ്കളുടെ പ്രതികരണം...?