Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മറവിലും കോടികളുടെ മണിചെയിന്‍ തട്ടിപ്പ


Published on Tue
സി.പി. സത്യരാജ്
(+)(-) Font Size ShareThis
കൊച്ചി: കേന്ദ്രസര്‍ക്കാറിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ മറവിലും സംസ്ഥാനത്ത് കോടികളുടെ മണിചെയിന്‍ തട്ടിപ്പ്. പൊതുമേഖലാ സ്ഥാപനമായ നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ആരോഗ്യപദ്ധതികള്‍ വിതരണം ചെയ്ത് മാസം ഒന്നര ലക്ഷത്തിലേറെ രൂപ സമ്പാദിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ്. കോട്ടയം ജില്ലയിലെ ചങ്ങനാശേരി ആസ്ഥാനമായ സേവക് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ വന്‍ തട്ടിപ്പിന് പിന്നില്‍. പോളിസികള്‍ വില്‍ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിയമപ്രകാരം നല്‍കുന്ന കമീഷനുകള്‍ക്ക് പകരം മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് രീതിയിയിലൂടെയാണ് കമ്പനി വന്‍തുക വാഗ്ദാനം ചെയ്യുന്നത്. സ്റ്റീംഹെല്‍ത്ത് കെയര്‍ സ്‌കീം എന്ന പദ്ധതി വഴി സംസ്ഥാനത്തെ എല്ലാ ജില്ലകളിലില്‍നിന്നുമായി കോടിക്കണക്കിന് രൂപയാണ് കമ്പനി ഉടമകള്‍ ഇതിനകം സമാഹരിച്ചത്. ഒരുലക്ഷത്തിലേറെ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരും ആറ് ലക്ഷത്തിലേറെ അംഗങ്ങളും തങ്ങള്‍ക്കുണ്ടെന്ന് കമ്പനി തന്നെ അവകാശപ്പെടുന്നു.

സ്റ്റീം ലൈഫ് കെയറില്‍ അംഗത്വമെടുക്കുന്നതിലൂടെയാണ് പ്രവര്‍ത്തനത്തിന്റെ ഭാഗമാവുക. 2600 മുതല്‍ 4600 രൂപവരെയാണ് അംഗത്വഫീസ്. അംഗത്വ ഫീസ് തിരിച്ചുനല്‍കില്ല. നിലവിലെ ഒരംഗം സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെ മാത്രമെ മറ്റുള്ളവര്‍ക്ക് അംഗത്വം ലഭിക്കൂ. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കമ്പനികളിലേതിലെങ്കിലും ആരോഗ്യ/അപകട ഇന്‍ഷുറന്‍സ് സംരക്ഷണമാണ് കമ്പനിയുടെ വാഗ്ദാനം.

അംഗത്വമെടുക്കുന്നയാള്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് രീതിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കണം. 2:1 അല്ലെങ്കില്‍ 1:2 എന്ന അനുപാതത്തില്‍ ജോഡി രൂപം കൊള്ളുമ്പോള്‍ ആദ്യവരുമാനം ലഭിക്കും. തുടര്‍ന്നങ്ങോട്ട് 1:1 എന്ന അനുപാതത്തില്‍ ജോഡിയുണ്ടാകുമ്പോഴും വരുമാനം ലഭിക്കും. ഒരു ജോഡിക്ക് നിശ്ചിത തുക എന്ന നിലയില്‍ എണ്ണം കണക്കാക്കി ഓരോ ആഴ്ചയിലും പരമാവധി 20,000 രൂപവരെയാണ് കമ്പനിയുടെ വാഗ്ദാനം. അംഗത്വം പുതുക്കുന്നതിലൂടെയും ഇത്രയും തുക വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതനുസരിച്ച് ഒരാള്‍ക്ക് ആഴ്ചയില്‍ 40,000 രൂപവരെ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈരീതിയില്‍ മാസം ഒന്നര ലക്ഷത്തിലേറെ രൂപ സമ്പാദിക്കാമത്രേ.

വന്‍ തുക നല്‍കി പദ്ധതിയില്‍ ചേരുമ്പോഴുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യം 15,000 മതുല്‍ രണ്ട് ലക്ഷം രൂപവരെ മാത്രമാണ്. അതേസമയം, ഇതിനെക്കാളേറെ ആകര്‍ഷകമായ രീതിയിലാണ് വരുമാന വാഗ്ദാനം. നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അറിവോടെയാണ് ഈ കബളിപ്പിക്കല്‍. ഭാരത് സേവക് ഹെല്‍ത്ത് കെയറിന്റെ പ്രചാരണ മാധ്യമങ്ങളിലെല്ലാം നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അസോസിയേറ്റ് ഇന്‍ഷുറന്‍സ് കമ്പനിയായാണ് കാണിച്ചിട്ടുള്ളത്. പദ്ധതിയുടെ സര്‍വീസ് ബ്രാഞ്ചായി നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ ചങ്ങനാശേരി ശാഖയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അംഗമാകുന്നയാള്‍ക്ക് ഒരുവര്‍ഷത്തെ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ലഭിക്കുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പരിരക്ഷ ലഭിക്കണമെങ്കില്‍ പദ്ധതി പുതുക്കണം. അതേസമയം, അംഗത്വ ഫീസായി ഇടാക്കുന്നതില്‍ ചെറിയ തുക മാത്രമെ ഇന്‍ഷുറന്‍സ് കമ്പനിക്ക് ഭാരത് സേവക് ഹെല്‍ത്ത് കെയര്‍ നല്‍കുന്നുള്ളൂ. ശേഷിച്ച തുകയാണ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിലെ ലാഭവിഹിതമായി നല്‍കുന്നത്. വെബ് പേജ്, സെമിനാറുകളില്‍ പങ്കെടുക്കാനുള്ള അവസരം, രക്ത-നേത്ര ദാന സേനകളില്‍ അംഗത്വം എന്നിവയാണ് മറ്റ് ആനുകൂല്യങ്ങള്‍. രക്ത-നേത്രദാന സേനകളിലെ അംഗത്വം വലിയ ജീവകാരുണ്യപ്രവര്‍ത്തനമാണെന്നും കമ്പനി അവകാശപ്പെടുന്നു.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?