Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

മണിചെയിന്‍ എസ്.എം.എസ് കുറ്റകരം; കേസെടുക്കുമെന്ന് പൊലീസ്

Published on Thu, 06/16/2011 - 07:49 ( 3 weeks 4 days ago)
കല്‍പറ്റ: മണിചെയിന്‍ നെറ്റ്‌വര്‍ക് കമ്പനികളുടെ പ്രചാരണത്തിനും ഇവയുടെ പ്രവര്‍ത്തനത്തെ അനുകൂലിച്ചും എസ്.എം.എസ് അയക്കുന്നത് കുറ്റകരമാണെന്നും കേസെടുക്കുമെന്നും ജില്ലാ പൊലീസ് സൂപ്രണ്ട് ജെ. ജയനാഥ് അറിയിച്ചു.
പി.സി.എം സി.എസ് ആക്ടിലെ 5 സി. (3) വകുപ്പുപ്രകാരം രണ്ടുവര്‍ഷം വരെ ജയില്‍ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. വയനാട്ടില്‍ ബിസാര്‍, ആര്‍.എം.പി തുടങ്ങിയ കമ്പനികള്‍ക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയതോടെ മൊബൈല്‍ സന്ദേശങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രവഹിക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മണിചെയിനിനെ അനുകൂലിച്ചുള്ള സന്ദേശങ്ങള്‍ കര്‍ശനമായി വിലക്കുമെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?