Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

പിരമിഡ് മാതൃകയില്‍ ആളുകളെ ചേര്‍ക്കുന്ന എല്ലാ ബിസിനസുകളും അന്വേഷിക്കും

Published on Fri, 06/17/2011 - 15:27 ( 3 weeks 2 days ago)
പിരമിഡ് മാതൃകയില്‍ ആളുകളെ ചേര്‍ക്കുന്ന എല്ലാ ബിസിനസുകളും അന്വേഷിക്കും
വയനാട്: പിരമിഡ് മാതൃകയില്‍ ആളുകളെ ചേര്‍ക്കുന്ന എല്ലാ ബിസിനസുകളും അനധികൃതമാണെന്ന്  നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി രാജേഷ് ധവാന്‍ . അതുകൊണ്ട് തന്നെ ബിസാറിന്റെ ആസ്തികളും അനധികൃതമാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് വയനാട്ടിലെത്തിയ എ.ഡി.ജി.പി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ബിസാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഉടമസ്ഥതയിലുള്ള കോടികളുടെ ആസ്തി അനധികൃതമാണ്. അന്വേഷണത്തിനായി നോര്‍ത്ത് -സൗത്ത് എ.ഡി.ജിപിമാര്‍ സംയുക്തമായാണ് പ്രവര്‍ത്തിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളുടെ അന്വേഷണ ചുമതല വയനാട് എസ്.പി ജെ.ജയന്തിനാണ്. ഈ ജില്ലകളിലെയും ഗള്‍ഫിലെയും പരാതികള്‍ 9497996974 എന്ന നമ്പറില്‍ അദ്ദേഹത്തെ നേരിട്ടറിയിക്കാം. മണി ചെയിന്‍ കമ്പനികളില്‍ ചേര്‍ന്നവര്‍ക്കെതിരെ നടപടിയുണ്ടാവില്ല. പ്രൊമോട്ടര്‍ക്കും ഏജന്റുമാര്‍ക്കും എതിരെയാണ് നടപടിയുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?