Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

അനധികൃത നിക്ഷേപ വാഗ്ദാനങ്ങളില്‍ കുടുങ്ങരുത് - റിസര്‍വ് ബാങ്ക്

Published on Sat, 07/02/2011 - 23:07 ( 1 week 1 day ago)
തിരുവനന്തപുരം: റിസര്‍വ് ബാങ്ക്  ഓഫ് ഇന്ത്യയില്‍  രജിസ്റ്റര്‍ ചെയ്യാത്ത  ഒരു സ്ഥാപനം  നിക്ഷേപം സ്വീകരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി  റിസര്‍വ് ബാങ്ക് അറിയിച്ചു.  പൊതു ജനങ്ങളില്‍  നിന്ന് നിക്ഷേപം സ്വീകരിക്കാന്‍  സ്ഥാപനം  റിസര്‍വ് ബാങ്കിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ഫോക്‌സ്  അച്ചീവ്‌മെന്റ്‌സ്   എന്ന സ്ഥാപനം  കമ്പനി നിയമമനുസരിച്ച്  രജിസ്റ്റര്‍  ചെയ്യപ്പെട്ട സ്ഥാപനമാണ്.    ഈ സ്ഥാപനത്തിന്റെ  വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള  രജിസ്‌ട്രേഷന്‍  സര്‍ട്ടിഫിക്കറ്റ്  വ്യാജമാണ്. അത് റിസര്‍വ് ബാങ്ക് നല്‍കിയതല്ല.
ഇത്തരം സ്ഥാപനങ്ങളില്‍  പൊതുജനങ്ങള്‍  നിക്ഷേപം  നടത്തരുത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു സ്ഥാപനം  ധനകാര്യ സ്ഥാപനത്തിന്റെ   ഇടപാടുകള്‍ നടത്തുന്നതും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും  നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.  അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നതിന്  സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അധികാരമുണ്ട്.   സ്ഥാപനത്തിന് രജിസ്‌ട്രേഷനുണ്ടോ എന്ന് പരിശോധിക്കാന്‍:  www/rbi .org .in.  sitemap-NBFC-List ല്‍ ലഭ്യമാണ്.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?