Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്: നടപടിക്ക് മടിക്കരുതെന്ന് കോടതി

Published on Sat, 07/02/2011 
കൊച്ചി:  പരാതികളില്ലെന്ന പേരില്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനികള്‍ക്കെതിരെ  പൊലീസ് നടപടിക്ക് മടിക്കുന്നത് എന്തുകൊണ്ടാണെന്ന് ഹൈകോടതി.
ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യമാണെന്നും ജസ്റ്റിസ് ആര്‍. ബസന്ത്, ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
പൊലീസ് ഇടപെടല്‍മൂലം സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുന്നുവെന്ന് കാണിച്ച് കൊച്ചിയിലെ ലീഡ്‌സ് ആന്‍ഡ് ഡീല്‍സ് ഇന്ററാക്ടീവ് ടെക്‌നോളജി ലിമിറ്റഡും പ്ലെക്‌സസ് മാര്‍ക്കറ്റിങ് കമ്പനിയും ഉദയം മാന്‍പവര്‍ ആന്‍ഡ് മാര്‍ക്കറ്റിങ് സൊലൂഷന്‍സും സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കുമ്പോഴായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പരാതികള്‍ ഇല്ലെങ്കില്‍പ്പോലും ഇത്തരം കമ്പനികളുടെ പ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീ. അഡ്വക്കറ്റ് ജനറല്‍ കെ.എ. ജലീല്‍ ബോധിപ്പിച്ചു.പലകമ്പനികളുടെയും പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയാണ്. ഉചിതമായ നടപടി  പൊലീസ് സ്വീകരിക്കുമെന്നും അഡി.എ.ജി വ്യക്തമാക്കി.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?