Total Pageviews

മേലനങ്ങാതെ കോടീശ്വരനാവാം!

ആര്‍ത്തിക്ക് വലയെറിഞ്ഞ്, മോഹത്തിന് തീപ്പിടിപ്പിച്ച് പാവങ്ങളുടെ പണമൂറ്റുന്ന ഡ്രാക്കുളമാരുടെ തട്ടിപ്പ് വലയില്‍ കുടുങ്ങാനിരിക്കുന്ന പതിനായിരങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് 'ചങ്ങലക്കെണി.'' കൂട്ടുകാരന്റെ കണ്ണീര് കാണാനാഗ്രഹിക്കുന്നില്ലെങ്കില്‍ ഇതു രണ്ടുപേര്‍ക്കെത്തിക്കുക. അവര്‍ മറ്റു രണ്ടുപേര്‍ക്ക്.... അങ്ങനെയങ്ങനെ.... ഈ തട്ടിപ്പിനെതിരെ നമുക്ക് സമരച്ചങ്ങല തീര്‍ക്കാം....

Sunday, July 10, 2011

ബിസാര്‍ തട്ടിപ്പ്: ബഹ്‌റൈന്‍ പൊലീസും നടപടി തുടങ്ങി

Published on Fri, 07/01/2011
കല്‍പറ്റ: ബിസാര്‍ നെറ്റ്‌വര്‍ക് മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ ഗള്‍ഫില്‍ നിന്ന് ഓഹരികള്‍ ശേഖരിച്ചവരും വെട്ടിലാവുന്നു. ഇവര്‍ ലക്ഷക്കണക്കിന് രൂപ സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. ബഹ്‌റൈനില്‍ നിന്ന് പണം നല്‍കി കുടുങ്ങിയ ചിലര്‍ കേരളത്തില്‍ ബിസാര്‍ കേസുകളുടെ നോഡല്‍ ഓഫിസറായ വയനാട് പൊലീസ് ചീഫ് ജെ. ജയനാഥുമായി ഫോണില്‍ ബന്ധപ്പെട്ട് പരാതികള്‍ അറിയിച്ചു. സംഭവം നടന്നത് ബഹ്‌റൈനില്‍ ആയതിനാല്‍ അവിടെ പൊലീസില്‍ പരാതിപ്പെടാന്‍ ജയനാഥ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ബഹ്‌റൈന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് ഒരാള്‍ക്കെതിരെ പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. ഇത്തരം മണിചെയിന്‍ കമ്പനികളിലേക്ക് പണം സമാഹരിച്ചവരെ കുറിച്ച് പരാതി ലഭിച്ചാല്‍ അവരെ പിടികൂടി ഇന്ത്യയിലേക്ക് കയറ്റിയയക്കുമെന്ന് ബഹ്‌റൈന്‍ പൊലീസ് വ്യക്തമാക്കിയതായി ജെ. ജയനാഥ് 'മാധ്യമ'ത്തോട് പറഞ്ഞു.
കേരളം, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ക്കു പുറമെ ഗള്‍ഫില്‍ നിന്നും വന്‍തുക ബിസാര്‍ കമ്പനി ശേഖരിച്ചിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയില്‍ ഉടമകളാക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു ഓഹരികള്‍ സമാഹരിച്ചത്. പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ നിക്ഷേപിച്ച നിരവധി പേരുണ്ട്. മലപ്പുറം ജില്ലയില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ കണ്ണികളായിട്ടുണ്ട്.
ബിസാര്‍ തട്ടിപ്പ് വിവരം ഗള്‍ഫ് മാധ്യമത്തില്‍ വന്നതോടെയാണ് അവിടെ നിന്നുള്ള പരാതികള്‍ ഇങ്ങോട്ട് പ്രവഹിക്കുന്നതെന്ന് ജയനാഥ് പറഞ്ഞു. ബിസാര്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ അര്‍ഷാദ് ഉള്‍പ്പെടെ ഒമ്പതുപേര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

No comments:

Post a Comment

താങ്കളുടെ പ്രതികരണം...?