Posted on: 06 Jun 2011
കൊച്ചി: ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്കെതിരെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പരാതികള്‍ കൂടുതല്‍ എത്തി. 150-ഓളം കേസുകള്‍ ഇപ്പോള്‍ ഉണ്ട്.
നൂറ്റമ്പത് കോടിയോളം രൂപയുടെ നിക്ഷേപത്തുക ഉടമകളുടെ കൈവശമുണ്ടെന്നാണ് പോലീസിന്റെ നിഗമനം. സ്വദേശത്തും വിദേശത്തുമായി കബളിപ്പിക്കപ്പെട്ട നിരവധി പേര്‍ നേരിട്ടും ഇ-മെയില്‍ വഴിയും പോലീസിന് പരാതികള്‍ നല്‍കുന്നുണ്ട്. പരാതികള്‍ സ്വീകരിക്കാന്‍ പാലാരിവട്ടം പോലീസ്‌സ്റ്റേഷനില്‍ പ്രത്യേക കൗണ്ടറുകളും ജീവനക്കാരേയും സജ്ജമാക്കിയിട്ടുണ്ട്.
10 പ്രോജക്ടുകളുമായി ബന്ധപ്പെട്ട കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. മഞ്ഞുമ്മലിലെ ഐസ്, പാടിവട്ടത്തെ ബിഗ് ആപ്പിള്‍, വാഴക്കാലയിലെ ആപ്പിള്‍ ഹൈറ്റ്‌സ്, കാക്കനാട്ടെ ആപ്പിള്‍ ഡോട്ട് കോം, നെടുമ്പാശ്ശേരിയിലെ വണ്‍ ബിഎച്ച്‌കെ, തൈക്കാട്ടുശ്ശേരിയിലെ ന്യൂകൊച്ചി, ചളിക്കവട്ടത്തെ കൂള്‍ഹോം, തമ്മനത്തെ ഗസ്റ്റ് ഹൗസ്, കാലടിയിലെ നെയ്ബര്‍ഹുഡ്, എറണാകുളം സൗത്തിലെ മൈഹോം തുടങ്ങിയ പ്രോജക്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രവാസികളും തട്ടിപ്പിനിരയായിട്ടുണ്ട്. നിശ്ചിത സമയത്ത് ഫ്‌ളാറ്റ് പണിത് നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍ സാജു കടവിലാനും ഡയറക്ടര്‍ രാജീവ്കുമാര്‍ ചെറുവാരയ്ക്കും എതിരെ നിക്ഷേപകര്‍ പരാതിയുമായി രംഗത്ത് വന്നത്.
ബിഗ് ആപ്പിള്‍ പദ്ധതിയുമായി ബന്ധപ്പെട്ട പരാതിക്കാര്‍ ചേര്‍ന്ന് ബിഗ് ആപ്പിള്‍ ബയേഴ്‌സ് അസോസിയേഷന്‍ രൂപവത്കരിച്ചിരുന്നു. തൈക്കാട്ടുശ്ശേരിയിലെ ന്യൂകൊച്ചി പ്രോജക്ടുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം കേസുകളെടുത്തത്. 10 പ്രോജക്ടുകളെക്കുറിച്ച് അഞ്ച് ടീമുകളാണ് അന്വേഷണം നടത്തുന്നത്.

Related News
- ആപ്പിള്‍: പ്രതികളുടെ അറസ്റ്റിന് തടസ്സമില്ലെന്ന് സര്‍ക്കാര്‍ (15 Jun, 2011)
- അക്കൗണ്ടുകള്‍ മരവിപ്പിച്ചു വെറൈസണ്‍ ബില്‍ഡേഴ്സ് ഉടമകളുടെ വീട്ടില്‍ പോലീസ് റെയ്ഡ് (15 Jun, 2011)
- ആപ്പിള്‍ ഫ്‌ളാറ്റ് തട്ടിപ്പ് നിക്ഷേപകര്‍ക്കായി ഇടപെടാമെന്ന് കേരള ചേംബര്‍ (15 Jun, 2011)
- ഫ്‌ളാറ്റ് തട്ടിപ്പ്: ഉടമയ്ക്ക് ഉപഭോക്തൃ കമ്മീഷന്റെ നോട്ടീസ് (14 Jun, 2011)
- ഫ്‌ളാറ്റ് തട്ടിപ്പ്: ഉടമകള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ (13 Jun, 2011)
- ഫ്‌ളാറ്റ് നിര്‍മാണം പാതിവഴിയില്‍; ഉടമകള്‍ സംഘടിക്കുന്നു (12 Jun, 2011)
- ആപ്പിള്‍: ജാമ്യം നല്‍കരുതെന്ന് കക്ഷിചേരല്‍ ഹര്‍ജി (11 Jun, 2011)
- ഫ്‌ളാറ്റ് തട്ടിപ്പ്: ആപ്പിള്‍ ഉടമകള്‍ ആന്ധ്രയിലെന്ന് സംശയം (11 Jun, 2011)
- ഫ്‌ളാറ്റ് തട്ടിപ്പ്: ഇരകളുടെ മൊഴി യെടുക്കാന്‍ പോലീസ് ഗള്‍ഫിലേക്ക് (10 Jun, 2011)
- ആപ്പിള്‍: പ്രതികളുടെ ജാമ്യഹര്‍ജി വാദത്തിന് മാറ്റി (10 Jun, 2011)
- ആപ്പിള്‍ ഫ്‌ളാറ്റ് ഉടമകള്‍ അസോസിയേഷന്‍ രൂപവത്കരിച്ചു (07 Jun, 2011)
- ആപ്പിള്‍: ഒന്നാംപ്രതിയുടെ അമ്മയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി (07 Jun, 2011)
- ആപ്പിള്‍ ഉടമ ടി.വി. ചാനലില്‍; പോലീസിന് ഇപ്പോഴും 'പിടികിട്ടാപ്പുള്ളി' (07 Jun, 2011)
- ആപ്പിള്‍ ഫ്‌ളാറ്റ് തട്ടിപ്പ്: ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി (06 Jun, 2011)
No comments:
Post a Comment
താങ്കളുടെ പ്രതികരണം...?