Posted on: 11 Jun 2011
എറണാകുളം നോര്‍ത്ത് സി.ഐ.യുടെ നേതൃത്വത്തില്‍ അഞ്ച് എസ്.ഐ.മാരുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണത്തെ സഹായിക്കാന്‍ 25 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷണസംഘം പ്രവര്‍ത്തിക്കുക. ഇതിനുപുറമെ അസിസ്റ്റന്റ് കമ്മീഷണറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും മേല്‍നോട്ടവും ഉണ്ടാകും.
പ്രതികളെ പിടികൂടുന്നതിനുള്ള നടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
ഒളിവിലുള്ള ആപ്പിള്‍ എ ഡേ മാനേജിങ് ഡയറക്ടര്‍ സാജു കടവിലാനും ഡയറക്ടര്‍ രാജീവ്കുമാര്‍ ചെറുവാരയും അജ്ഞാത കേന്ദ്രത്തിലിരുന്ന് പോലീസിനെതിരെ ദൃശ്യമാധ്യമങ്ങളിലൂടെ ആഞ്ഞടിക്കുമ്പോഴും അന്വേഷണം ശരിയായ ദിശയിലാണെന്നാണ് പോലീസ് പറയുന്നത്. കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നതായും മറ്റും പ്രതികള്‍ ആരോപിച്ചിരുന്നു.
ചെന്നൈയിലും ബാംഗ്ലൂരിലും അന്വേഷണം നടത്തിയ സംഘങ്ങള്‍ തിരിച്ചെത്തിയിട്ടുണ്ട്. പ്രതികളുടെ ഒളിസങ്കേതത്തെ കുറിച്ച് ഒരു സൂചനയും ഇവര്‍ക്ക് ലഭിച്ചില്ല. പ്രതികള്‍ ആന്ധ്രയില്‍ ഉള്ളതായി സംശയിക്കുന്നുണ്ടെങ്കിലും മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്ന് സൈബര്‍ സെല്‍ വഴിയുള്ള അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ഇവര്‍ മൊബൈല്‍ മാറിമാറി ഉപയോഗിക്കുന്നതായി പോലീസ് പറയുന്നു.
ആപ്പിളിന്റെ വിവിധ പദ്ധതികളില്‍ പണം മുടക്കി വഞ്ചിതരായവര്‍ പോലീസ് അന്വേഷണ രീതിയില്‍ അതൃപ്തരാണ്. പോലീസില്‍ ചിലര്‍ക്ക് പ്രതികളുമായി അടുപ്പമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. അടുപ്പക്കാരായവരുടെ പേരുകള്‍ ശേഖരിച്ച് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ ഇവര്‍ ഒരുങ്ങുന്നുണ്ട്. പരാതിക്കാരുടെ സംസ്ഥാന തലത്തിലുള്ള സംഘടന രൂപവത്കരിക്കാനുള്ള നീക്കവും നടക്കുന്നു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി അടുത്ത ആഴ്ച വാദം കേള്‍ക്കും. അതുവരെ കാത്തിരിക്കാനാണ് നിക്ഷേപകരുടെ തീരുമാനം. അതിനുശേഷം പ്രതികള്‍ വെളിച്ചത്തുവരുന്നില്ലെങ്കില്‍ അതിനുശേഷം അവരുടെ വീടും സ്വത്തും മറ്റും കൈയേറാനും ചില നിക്ഷേപകര്‍ ആലോചിക്കുന്നുണ്ട്. ചിലര്‍ സ്വന്തം നിലയില്‍ ജനകീയ സ്‌ക്വാഡ് രൂപവത്കരിച്ചും പ്രതികളെ തേടുന്നുണ്ട്.
ഇതിനിടെ പദ്ധതികളുമായി ബന്ധപ്പെട്ട് വിദേശമലയാളികളുടെ 120 പരാതികള്‍ കൂടി പോലീസിന് ലഭിച്ചു.
ഫ്‌ളാറ്റ് തട്ടിപ്പ്: ആപ്പിള്‍ ഉടമകള്‍ ആന്ധ്രയിലെന്ന് സംശയം

No comments:
Post a Comment
താങ്കളുടെ പ്രതികരണം...?